ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍ വി സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. രണ്ടു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ കളക്ടറാണ് ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നത്. ജോണ്‍ വി സാമുവലിന് നഗരകാര്യ വകുപ്പില്‍ ചുമതല നല്‍കുമെന്ന് ഉത്തരവിലുണ്ട്. സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്ന് സൂചന. ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു.
Related Articles
രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ
രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. പ്രസിഡന്റായി കോൺഗ്രസ് പഞ്ചായത്ത് അംഗം ആർ.രാജു മോനെ തെരഞ്ഞെടുത്തു ,വിപ്പ് ലംഘിച്ചാണ് സിപിഐഎം അംഗങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഐ വിമതപക്ഷം ആരോപിച്ചു . വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി […]
സിബിസി വാര്യര്‍ അനുസ്മരണ പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ജി സുധാകരന് ഇറങ്ങിപ്പോയി
ആലപ്പുഴ : പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്. മന്ത്രി സജി ചെറിയാന് സിപിഎം നേതാക്കളായ സിഎസ് സുജാത, ആര് നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കന്നുണ്ട്. […]
എറണാകുളം-ആലപ്പുഴ റൂട്ടിൽ ഗതാഗത നിയന്ത്രണം ; ഇന്ന് വൈകീട്ട് നാല് മണി മുതൽ
ആലപ്പുഴ : അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തുക. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂർ അമ്പലം […]
Be the first to comment