ആരാധകരുടെ പ്രിയ താരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കപൂര്‍ കുടുംബത്തിനൊപ്പം ആരാധകരും കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും വിവാഹിതരായത്. തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന വിവരം ഇരുവരും തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇരുവരും അഭിനയിച്ച് ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘ബ്രഹ്‍മാസ്‍ത്ര’യുടെ പ്രമോഷണനായി നിറവയറോടെ ആലിയ ഭട്ട് എത്തിയതും വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് രണ്‍ബിര്‍ കപൂറിനുമൊപ്പം ഇന്ന് രാവിലെ ഗിര്‍ഗാവോനിലെ എൻ എച്ച് റിലയൻസ് ആശുപത്രിയില്‍ എത്തിയ വാര്‍ത്ത പുറത്തുവന്നതു മുതൽ സുഹൃത്തുക്കളടക്കം ആശംസകളുമായി എത്തിയിരുന്നു.
Be the first to comment