അതിരമ്പുഴ: ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. നാസർ ദാറുസലാം അധ്യക്ഷനായിരുന്നു. കസിബ് കെ ഇ, മൗലവി നൗഷാദ് താലീലി, വാർഡ് മെമ്പർ ജോസ് അമ്പലക്കുളം, ടി എച്ച് ഉമ്മർ, അക്ബർ മംഗലത്തിൽ, പി കെ മുഹമ്മദ്, പ്രസന്നകുമാർ പി എം, എൻ എം സൈനുദ്ദീൻ, അഡ്വ. റിയാസ് രാജാ എ എന്നിവർ സംസാരിച്ചു.
Be the first to comment