അഖില കേരള അൽഫോൻസാ ക്വിസ് മത്സരം; അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് സ്കൂളിന് മികച്ച വിജയം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ കാത്തലിക് സ്റ്റുഡൻ്റ്സ് ലീഗും എഫ് സി സി ദേവമാതാ പ്രോവിൻസും ചേർന്ന് അഖില കേരള അൽഫോൻസാ ക്വിസ് മത്സരം സംഘടിപ്പിച്ചു. അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അലീഷ അന്ന ടോം, ആൻ മേരി തോമസ് എന്നിവർ ഒന്നാം സ്ഥാനവും അലീഷ സിബി, നേഹ ജോസഫ് എന്നിവർ ഏഴാം സ്ഥാനവും നേടി.

ഫാ.ജോൺസൺ ചാലയ്ക്കൽ ക്വിസ് മാസ്റ്ററായിരുന്നു. കെ.സി.എസ്.എൽ അതിരൂപതാ ഡയറക്ടർ ഫാ.ജോജോ പള്ളിച്ചിറ വിജയികൾക്ക് സമ്മാനദാനം നടത്തി. സെൻ്റ് ആൻസ് ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ്, കെ.സി.എസ്.എൽ അതിരൂപതാ പ്രസിഡൻ്റ്  റിൻസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

ഏഴാം സ്ഥാനം നേടിയ അലീഷ സിബി, നേഹ ജോസഫ്

Be the first to comment

Leave a Reply

Your email address will not be published.


*