അഖില കേരള ജലച്ഛായ ചിത്ര രചന മത്സരം മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സംഘടിപ്പിച്ചു

മാന്നാനം: റവ.ഡോ. ആന്റണി വള്ളവന്തറ സി. എം. ഐ യുടെ സ്മരണാർത്ഥം നടത്തപ്പെടുന്ന പതിമൂന്നാമത് അഖില കേരള ജലഛായ ചിത്രരചന മത്സരം ജനുവരി 8 -ാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

സെന്റ് ജോസഫ്സ് സ്കൂൾ ഹെഡ്മാസ്റ്റർ  ഫാ. സജി പാറക്കടവിൽ മത്സരം ഉദ്ഘാടനം ചെയ്തു. എൽ. പി, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 420 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*