
കോട്ടയം : ഇറച്ചിവിപണിയിൽ സർവത്ര വിലക്കയറ്റം. വില നിയന്ത്രണത്തിനു സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നു. ഏകീകൃതവില ഏർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. 6 മാസത്തിനുള്ളിൽ വിപണിയിൽ 20 മുതൽ 30 വരെ ശതമാനം വില വർധനയുണ്ടായി. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വീണ്ടും വില കൂടാനുള്ള സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.
179 രൂപയായിരുന്നു ഇന്നലെ കോട്ടയം വിപണിയിലെ കോഴിവില. 3 ആഴ്ചയ്ക്കിടെ 16 രൂപയുടെ വർധന. ചൂടു കൂടിയതോടെ കോഴികൾ കുട്ടത്തോടെ ചാകുന്നതും വെള്ളം കിട്ടാത്തതും പ്രധാന പ്രശ്നങ്ങളാണെന്നു വ്യാപാരികൾ പറയുന്നു. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 52 രൂപയാണു തമിഴ്‌നാട്ടിലെ ഫാമുകൾ ഈടാക്കുന്നത്. നേരത്തേ 32 രൂപ മാത്രമായിരുന്നു ഇവയുടെ വില.
അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്നു. 40 ദിവസം പ്രായമായ കോഴികളെയാണു സാധാരണ കടകളിൽ വിൽക്കുന്നത്. എന്നാൽ കോഴിയെ കിട്ടാനില്ലാത്ത അവസ്‌ഥ വന്നതോടെ 30-34 ദിവസം പ്രായമാകുന്ന കോഴികളെ വിൽക്കാൻ നിർബന്ധിതരാകുകയാണു വ്യാപാരികൾ. 900 ഗ്രാം മുതൽ 1.3 കിലോ വരെ മാത്രമേ ഇവയ്ക്കു തൂക്കമുണ്ടാകൂ.
Be the first to comment