
ലഖ്‌നൗ: 2004 ലെ യുപി മദ്രസ എജ്യൂക്കേഷന്‍ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ നിയമം മതേതരത്വത്തിന്റെ ലംഘമാണെന്നു വിലയിരുത്തിയ ഹൈക്കോടതി വിദ്യാര്‍ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്നു സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അന്‍ഷുമാന്‍ സിങ് റാത്തോഡ് എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിയും ആണ് ഹര്‍ജി പരിഗണിച്ചത്.
യുപി മദ്രസ ബോര്‍ഡിന്റെ നടപടികളെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മദ്രസ മാനേജ്‌മെന്റിനേയും എതിര്‍ത്തുകൊണ്ടുള്ള കാര്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വേ നടത്താന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വന്നിരിക്കുന്നത്. മദ്രസകള്‍ക്ക് വിദേശത്തുനിന്ന് ഫണ്ട് വരുന്നുണ്ടെന്നാരോപിച്ച യു പി സര്‍ക്കാര്‍ ഇത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.
Be the first to comment