ഇടത് അനുകൂല നിലപാട്; ഉമര്‍ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലിം ലീഗിനുള്ളില്‍ പടയൊരുക്കം. വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്. ഒരേ വഴിയിലെ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നുമാണ് ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നുരഞ്ഞിരുന്നു.

പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെ മുശാവറ അംഗത്തിനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ലീഗ് അണികള്‍ മാറി. കോഴിക്കോട്ടെയും മലപ്പുറത്തെയും വിഭാഗീയ നിലപാടുകള്‍ കണ്ണൂരിലേക്ക് എത്തിക്കാനുള്ള നീക്കം ആണ് എം വി ജയരാജൻ്റെ സന്ദര്‍ശനത്തിന് പിന്നിലെന്നാണ് ലീഗ് പ്രാദേശിക ഘടകങ്ങളുടെ വിലയിരുത്തല്‍. ഇതോടെയാണ് എംഎസ്എഫ്, യൂത്ത് ലീഗ് നേതാക്കള്‍ ഉമര്‍ ഫൈസിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്നത്.

സമസ്തക്കകത്തും ഉമ്മര്‍ ഫൈസിയെ പ്രതിരോധിക്കാനാണ് നീക്കം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി എല്‍ഡിഎഫ് അനുകൂല നിലപാടെടുത്ത ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തക്കുള്ളിലും അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഉമര്‍ ഫൈസി മുക്കത്തിനെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സമസ്തയുടെയുടെയും മുശാവറയുടെയും പാരമ്പര്യത്തിന് ഉമര്‍ ഫൈസി അപവാദമാണ്. ലാഭേച്ഛയില്ലാതെയാണ് സമസ്ത മുശാവറ അംഗങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളത്.

ഉമര്‍ ഫൈസിക്ക് വ്യക്തിതാല്‍പര്യമാണെന്ന് പോസ്റ്റില്‍ നജാഫ് ആരോപിച്ചിരുന്നു. സമസ്തയുടെയുടെയും മുശാവറയുടെയും പാരമ്പര്യത്തിന് ഉമര്‍ ഫൈസി അപവാദമാണ്. ലാഭേച്ഛയില്ലാതെയാണ് സമസ്ത മുശാവറ അംഗങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളത്. ഉമര്‍ ഫൈസിക്ക് വ്യക്തിതാല്‍പര്യമാണെന്നും നജാഫ് ആരോപിച്ചിരുന്നു. എന്നാല്‍, ഉമര്‍ ഫൈസി മുക്കം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റില്ലെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട്.

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണെന്നും അതില്‍ തെറ്റില്ലെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട് പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിൻ്റെ ഇടത് അനുകൂല നിലപാടിനെതിരെ സമസ്തയിലും ലീഗിലും അഭിപ്രായ ഭിന്നത രുക്ഷമായി കൊണ്ടിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*