കോണ്‍ഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിൻ്റെ  ശ്രദ്ധയില്‍പ്പെട്ടുവെന്നും നടപടികൾ എപ്പോഴും സുതാര്യമാകണമെന്ന് മില്ലര്‍ അഭിപ്രായപെട്ടു. “വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫലപ്രദമായി പ്രചാരണം നടത്തുന്നത് വെല്ലുവിളിയുണ്ടാക്കുന്ന തരത്തിൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ഉണ്ടാകണം” മില്ലർ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നുവെന്നും അമേരിക്ക ആവര്‍ത്തിച്ചു. അമേരിക്കന്‍ നിലപാടിനെ ആരെങ്കിലും എതിര്‍ക്കേണ്ട കാര്യമില്ലെന്നും മാത്യൂ മില്ലര്‍ പറഞ്ഞു. കെജ്‌രിവാളിനെതിരായ നിയമനടപടിയിൽ യഥാസമയത്ത് സുതാര്യമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

അതേസമയം പ്രസ്താവന അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ മാധ്യമങ്ങളിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. 115 കോടി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന നിര്‍ദേശത്തോടെയാണ് നിയന്ത്രണം നീക്കിയത്. ഇത്രയും തുക അക്കൗണ്ടില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതിന് തുല്യമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*