ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള വിമർശനങ്ങളും ചുവരെഴുത്തിലുണ്ട്. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ചുവരെഴുത്തുകൾ പോലീസ് മായ്ച്ചു കളഞ്ഞിട്ടുണ്ട്.
ഇതിന് മുമ്പ് ജനുവരിയിൽ തലസ്ഥാനത്തെ ഉത്തം നഗർ ഏരിയയിലെ ഒരു സർക്കാർ സ്കൂളിൻ്റെ അതിർത്തി ഭിത്തിയിലും നിഹാർ വിഹാർ പ്രദേശത്തെ ഒരു തൂണിലും ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും കണ്ടെത്തിയിരുന്നു. രാജ്യത്തെ 75-ാം റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം. ഡൽഹിയിൽ ഖലിസ്ഥാനി പതാക ഉയർത്തുമെന്ന ഖലിസ്ഥാനി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ സന്ദേശമായിരുന്നു അന്ന് ചുവരെഴുത്തിലുണ്ടായിരുന്നത്. ദേശവിരുദ്ധവും രാജ്യ താല്പര്യം അട്ടിമറിക്കുന്നതുമായ പ്രവർത്തനം ചൂണ്ടിക്കാട്ടി 2019 ലാണ് ഖലിസ്ഥാൻ സംഘടനയെ കേന്ദ്രസർക്കാർ നിരോധിക്കുന്നത്.
Be the first to comment