
തൃശ്ശൂരിലെ എസ്എഫ്ഐ- കെ എസ് യു സംഘർഷത്തിൽ പ്രതികരണവുമായി അലോഷ്യസ് സേവ്യർ. സംഘർഷങ്ങളുടെ തുടക്കക്കാർ എസ്എഫ്ഐയാണ്. കെ എസ് യു വിൻ്റേത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
“കെഎസ്‌യു നടത്തിയത് തുടർച്ചയായി ആക്രമണം ഉണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക പ്രതിരോധം”. തുടക്കം മുതൽ കലോത്സവം അലങ്കോലപ്പെടുത്താനാണ് എസ് എഫ് ഐ ശ്രമിച്ചത്. പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് എസ് എഫ് ഐയെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വെല്ലുവിളി പോസ്റ്റിട്ടിരുന്നു. വേണ്ട പോലീസ് സംവിധാനം ഉണ്ടായില്ല. പോലീസ് സംവിധാനത്തെ സി പി ഐ എം ജില്ലാ നേതൃത്വം കയ്യടക്കിവച്ചു. കൊലവിളി പ്രസംഗങ്ങളും പോസ്റ്റുകളും ഇട്ട് പ്രകോപനം നടത്തി.
എല്ലാ കലോത്സവങ്ങളിലും കെ എസ് യു യൂണിറ്റിനെതിരെ എസ് എഫ് ഐ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. അഞ്ച് ഘട്ടമായി ആംബുലൻസ് പോയി. കൊരട്ടിയിലേക്ക് പോയതിലും പരുക്കേറ്റവരുണ്ട്.
എസ്എഫ്ഐ ആക്രമിച്ചത് പരുക്കേറ്റവരുമായി പോയ ആംബുലൻസ്. സംഘർഷമുണ്ടായപ്പോൾ ആംബുലൻസിൽ വിദ്യാർഥികളെ കയറ്റി വിട്ടത് പോലീസ്. അഞ്ചു തവണ പോലീസ് ആംബുലൻസിൽ വിദ്യാർഥികളെ കയറ്റി വിട്ടു. അതിൽ ഒരു സംഘത്തിൻ്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്. എസ് എഫ് ഐ പ്രചരിപ്പിക്കുന്നത് തെറ്റ്. ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Be the first to comment