അലോഷ്യസ് സേവ്യർ KSU സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ എഐസിസി നിയമിച്ചു. നിലവില്‍ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റാണ്. കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെ എൻഎസ്‍യുഐ ദേശീയ ജനറൽ സെക്രട്ടറിയായി പുതിയ നിയമനം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച കെഎസ്‍യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് കെഎസ്‍യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. 2017-ൽ നടത്തിയ പുനസംഘടനയിലൂടെയാണ് അഭിജിത്ത് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. രണ്ട് വര്‍ഷമായിരുന്നു കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടര്‍ന്നു. 

എ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് അലോഷ്യസ് സേവിയര്‍. മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശവും അലോഷ്യസിനെ പ്രസിഡന്റാക്കണമെന്നതായിരുന്നു. അലോഷ്യസിനെ പ്രസിഡന്റാക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടി പിന്തുണ ലഭിച്ചതോടെ, തീരുമാനം അനുകൂലമാകുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*