മാന്നാനം: 34 വർഷങ്ങൾക്ക് മുമ്പുള്ള ബാല്യകാലത്തിലെ മധുര-നൊമ്പര ഓർമ്മകൾ പങ്കുവയ്ക്കാൻ മാന്നാനം സെന്റ് എഫ്രംസ്’ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി. 1988-89 വർഷത്തെ എസ് എസ് എൽ സി ബാച്ചിൽ പഠനം നടത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സൗഹൃദ കൂട്ടായ്മ എന്ന പേരിൽ ഒത്തുകൂടിയത്.
മാന്നാനം ജോയ്സ് ഹോട്ടലിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ പ്രവാസികളായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രൂപ്പ് അഡ്മിൻമാരായ സുബി കുരുവിള, റോയി മോൻ ജോസഫ്, മനോജ് പി വി, ജെയ്ജീവ് എം എൻ, ഷൈലറ്റ് സി ജോർജ്, പ്രമോദ് എ ആർ, സുധീഷ് വി ആര്യപ്പള്ളി (ഖത്തർ), ബിജു വി തോമസ് (യുഎസ്എ), ജോസ് മാത്യു (യുഎസ്എ) തുടങ്ങിയവർ നേതൃത്വം നല്കി.
Be the first to comment