ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 7 മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*