ആലുവ പീഡന കേസ്: പ്രതി പിടിയിൽ; 18 വയസ് മുതൽ മോഷണ കേസുകളിൽ പ്രതി

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ പെരിയാര്‍ പാലത്തിന് അടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 നവംബറില്‍ മോഷണ കേസില്‍ പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ആഗസ്റ്റ് 10 നാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.  

പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇയാളുടെ ചിത്രം പീഡനത്തിന് ഇരയായ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*