വർഷം ശമ്പളം ഒരു കോടി; കാമ്പസ് അഭിമുഖത്തിലൂടെ ആമസോണില്‍ ജോലി നേടി വിദ്യാര്‍ഥി

ചെന്നൈ : എസ്.ആര്‍.എം. കല്പിത സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രോണിക്സ് ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ഥിക്ക് കാമ്പസ് അഭിമുഖത്തിലൂടെ ഒരു കോടി രൂപയുടെ വാര്‍ഷികവരുമാനമുള്ള ജോലി ലഭിച്ചു.ഹിമാചല്‍പ്രദേശ് സ്വദേശിയായ പുരന്‍ജെയ്ക്ക് ജര്‍മനിയിലെ ആമസോണിലാണ് ജോലി ലഭിച്ചതെന്ന് സര്‍വകലാശാല ചാന്‍സലറും എം.പി.യുമായ പച്ചമുത്തു പറഞ്ഞു.കോവിഡ് കാലത്ത് സര്‍വകലാശാലയിലെ കോഴ്‌സിനോടൊപ്പം സ്വയം ആര്‍ജിച്ച അറിവിലൂടെ ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.കാമ്പസ് അഭിമുഖത്തില്‍ കോഴ്‌സിലെ അറിവിനോടൊപ്പം ആശയവിനിമയത്തിലെ മികവും ആമസോണ്‍ പ്രധാന ഘടകമായിയെടുത്തിരുന്നുവെന്ന് പുരന്‍ജെയ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*