സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’; ഒടിടി റൈറ്റ്സ്‍ ആമസോൺ പ്രൈം വീഡിയോ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി

സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ഇന്നലെയാണ് സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങിയത്. വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ റെക്കോര്‍ഡ് തുകയ്‍ക്ക് നേടിയത് എന്നതാണ് സൂര്യ നായകനാകുന്ന കങ്കുവയുടെ നിര്‍ണായകമായ പുതിയ ഒരു അപ്‍ഡേറ്റ്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിൻ്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയിലെ വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*