
മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപംആണ് അപകടം നടന്നത്. കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
Be the first to comment