ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കുമെന്ന് അമേരിക്ക, ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം

ദില്ലി: ഇന്ത്യക്കാരുടെ വീസ നടപടികൾ വേഗത്തിലാക്കാൻ അമേരിക്ക. വീസക്കായി അപേക്ഷിക്കുന്നവർക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം നടത്തും. ദില്ലിയിലെ അമേരിക്കന്‍ എംബസിയിലും മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് കോൺസലേറ്റുകളിലും പ്രത്യേകം തെരഞ്ഞെടുത്ത ശനിയാഴ്ചകളിലും അഭിമുഖം നടത്തും.

കോൺസുലർ സ്റ്റാഫിന്‍റെ  എണ്ണം കൂട്ടാനും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ള വീസ നടപടികൾക്ക് വലിയ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

Be the first to comment

Leave a Reply

Your email address will not be published.


*