കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഒ കോർണർ. ബൈഡന് സ്കിൻ കാന്‍സറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ചികിത്സ പൂർത്തീകരിച്ചെന്നും ഡോ. കെവിൻ പറയുന്നു. 

എല്ലാ കാന്‍സര്‍ ടിഷ്യൂകളും വിജയകരമായി നീക്കം ചെയ്തു. ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിലുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഡെർമറ്റോളജിക്കൽ നിരീക്ഷണം തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ഫെബ്രുവരി 16നാണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. നെഞ്ചിലാണ് ചെറിയ മുറിവ് കണ്ടെത്തിയത്.  

ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചർമ്മത്തിന്റെ മുകൾ ഭാഗത്തുണ്ടാകുന്ന നോൺ-മെലനോമ സ്‌കിൻ കാന്‍സര്‍ ആണ്. ഇത് മെലനോമ അല്ലെങ്കിൽ സ്‌ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളേക്കാൾ നിരുപദ്രവകരമായ അർബുദമാണെന്നും ബൈഡനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*