കൽക്കി 2898 ചിത്രവുമായി ബന്ധപ്പെട്ട് അനുഭവം പങ്കുവെച്ചു അമിതാഭ് ബച്ചന്‍

ഹൈദരാബാദ്: പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2024 ല്‍ എല്ലാവരും കാത്തിരിക്കുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തില്‍‌ ഒരു പ്രധാന വേഷം ചെയ്യുന്ന അമിതാഭ്  ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ്. പടം മെയ് മാസത്തില്‍ റിലീസ് ചെയ്യാനിരിക്കെ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്റ്റിൽ പ്രവർത്തിച്ചതിൻ്റെ അനുഭവം പങ്കിടുകയാണ് ബച്ചൻ തൻ്റെ ബ്ലോഗില്‍. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ ബച്ചൻ ജോലി ചെയ്തിട്ടുണ്ടെന്ന് ബ്ലോഗില്‍ പറയുന്നു. 

“വീണ്ടും വൈകി, ഇന്നലെ രാത്രി ജോലിയിൽ നിന്ന് വൈകിയാണ് എത്തിയത്… കൽക്കി പൂര്‍ത്തിയാക്കുകയാണ്. മെയ് 9 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്… അതിനാൽ എല്ലാം അടുക്കിലും ചിട്ടയിലും ക്രമീകരിക്കാനുള്ള അവസാന ശ്രമങ്ങൾ നടത്തുകയാണ്. അണിയറക്കാരുടെ ഈ കഷ്ടപ്പാട് മികച്ച അനുഭവം തന്നെ നല്‍കും ഇത് എല്ലാവരെയും അറിയിക്കുന്നു” -ബച്ചന്‍ എഴുതി.

നേരത്തെ ഇറങ്ങിയ ടീസറില്‍ അമിതാഭിൻ്റെ കഥാപാത്രത്തിൻ്റെ അവ്യക്തമായ ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ലുക്ക് അനുസരിച്ച് ഹിന്ദു പുരാണങ്ങളിലെ ചിരഞ്ജീവിയുടെ വേഷമാണ് ബിഗ് ബി ചെയ്യുന്നത് എന്നാണ് സൂചന. 

Be the first to comment

Leave a Reply

Your email address will not be published.


*