അമ്മയുടെ മെഗാ ഷോയിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ധിഖ്

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ മെഗാ ഷോയിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ധിഖ്. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന മെഗാ ഷോ ഓഗസ്റ്റ് 20നാണ് നടക്കുക.

ഇന്ന് നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലാണ് തീരുമാനം. കൊച്ചി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുക. ഷോ നടത്തി കിട്ടുന്ന തുകയിൽ നിന്ന് ഒരു വിഹിതമാണ് വയനാട് പുനരധിവാസത്തിന് നൽകുക.

Be the first to comment

Leave a Reply

Your email address will not be published.


*