അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 15 റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് അശ്വിനി വൈഷ്‌ണവ്

കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയില്‍ വരുന്ന കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കേരളത്തിൽ 35 റെയിൽവേ സ്‌റ്റേഷനുകളുടെ നിർമാണമാണ് അന്തിമ ഘട്ടത്തിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിൽ ഉദ്ഘാടനം നടത്താനാണ് റെയിൽവേ ഒരുങ്ങുന്നത്. ഓരോ റെയിൽവേ സ്‌റ്റേഷനുകളുടെയും മാതൃക മന്ത്രി പ്രദർശിപ്പിച്ചു.

കേരളം വളരെ സുന്ദരമായ ഒരു സംസ്ഥാനമാണ്. കേരളത്തിലെ കാലാവസ്ഥയ്‌ക്കും സംസ്‌കാരങ്ങൾക്കും അനുസരിച്ചുള്ള സ്‌റ്റേഷനുകളാണ് നിർമിക്കുക. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം 5 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അത് ഭാവിയിൽ അക്ഷരനഗരിയിലെ ഐടി ഹബ് ആക്കണമെന്ന് റിക്വസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നം മന്ത്രി പറഞ്ഞു.

കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 35 സ്‌റ്റേഷനുകളുണ്ട്. പാലക്കാട് ഡിവിഷനിലെ 16 സ്‌റ്റേഷനുകളിലായി 249 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. കണ്ണൂർ ഒഴികെയുള്ള 15 സ്‌റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒമ്പതിടങ്ങളിൽ പ്രവർത്തനങ്ങൾ 80 ശതമാനത്തിലേറെ പൂർത്തിയായി. കുറഞ്ഞ ചെലവിൽ സ്‌റ്റേഷന്‍റെ പുനർ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.

പഴയ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുക. മേൽനടപ്പാതകൾ, എസ്‌കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ ഉൾപ്പെടെ വിപുലീകരിക്കുക, ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പു കേന്ദ്രങ്ങളുടെ നവീകരണം, സി.സി.ടി.വി, വൈഫൈ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ 1309 റെയിൽവേ സ്‌റ്റേഷനുകളിൽ 508 സ്ഥലങ്ങളിൽ നവീകരണം അതിവേഗത്തിലാണ്.

അമൃത് പദ്ധതിയിലുള്ള കേരളത്തിലെ സ്‌റ്റേഷനുകൾ

  1. ഷൊർണൂർ
  2. ഒറ്റപ്പാലം
  3. കുറ്റിപ്പുറം
  4. പരപ്പനങ്ങാടി
  5. ഫറോക്ക്
  6. തിരൂർ
  7. തലശ്ശേരി
  8. കൊല്ലം
  9. കോഴിക്കോട്
  10. വടകര
  11. പയ്യന്നൂർ
  12. കണ്ണൂർ
  13. കാസർകോട്
  14. അങ്ങാടിപ്പുറം
  15. നിലമ്പൂർ റോഡ്
  16. മാഹി
  17. വടക്കാഞ്ചേരി
  18. ഗുരുവായൂർ
  19. എറണാകുളം
  20. എറണാകുളം ടൗൺ
  21. ആലപ്പുഴ
  22. തിരുവല്ല
  23. ചിറയിൻകീഴ്
  24. ഏറ്റുമാനൂർ
  25. കായംകുളം
  26. തൃപ്പൂണിത്തുറ
  27. ചാലക്കുടി
  28. അങ്കമാലി
  29. ചങ്ങനാശ്ശേരി
  30. ചെങ്ങന്നൂർ
  31. നെയ്യാറ്റിൻകര
  32. മാവേലിക്കര
  33. പൊള്ളാച്ചി (പാലക്കാട് ഡിവിഷൻ )
  34. കന്യാകുമാരി
  35. തിരുനെൽവേലി (തിരുവനന്തപുരം )

Be the first to comment

Leave a Reply

Your email address will not be published.


*