ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായും കരുത്തുറ്റ ഡയറി ബ്രാന്‍ഡായും തുടര്‍ച്ചയായ നാലാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട് അമുല്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ് ബ്രാന്‍ഡായും കരുത്തുറ്റ ഡയറി ബ്രാന്‍ഡായും തുടര്‍ച്ചയായ നാലാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട് അമുല്‍. ബ്രാന്‍ഡ് ഫിനാന്‍സ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് 2024 റിപ്പോര്‍ട്ട് അനുസരിച്ച് പട്ടികയില്‍ അമുല്‍ റാങ്കിങ്ങില്‍ മുന്നിലെത്തി.

ആഗോള ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അന്താരാഷ്ട്ര വിപണിയില്‍ അമുലിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം എടുത്തുകാട്ടുന്നതായി അമുല്‍ പ്രതികരിച്ചു. കമ്പനിയുടെ ബ്രാന്‍ഡ് കരുത്ത് 100-ല്‍ 91.0 എന്ന ബ്രാന്‍ഡ് സ്ട്രെംഗ്ത് ഇന്‍ഡക്സ് (ബിഎസ്‌ഐ) സ്‌കോര്‍ ഉപയോഗിച്ച് വിലയിരുത്തി, അത് അഭിമാനകരമായ എഎഎ+ റേറ്റിങ് നല്‍കി.

കരുത്തുറ്റ ബ്രാന്‍ഡ് എന്ന നിലയില്‍ അമുല്‍ മുന്നിലെത്തിയപ്പോള്‍ ബാന്‍ഡ് മൂല്യത്തില്‍ നെസ്ലെയും ലെയ്‌സും ആധിപത്യം നിലനിര്‍ത്തി. ബ്രാന്‍ഡ് മൂല്യം 7 ശതമാനം ഇടിഞ്ഞ് 280 കോടി ബില്യണ്‍ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഭക്ഷ്യ ബ്രാന്‍ഡ് എന്ന പദവി നെസ്ലെ നില നിര്‍ത്തി.

ലേയ്സ് ബ്രാന്‍ഡ് മൂല്യത്തില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, 120 കോടി ഡോളറായി ഉയരുകയും ആഗോളതലത്തില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ലേയ്‌സിന്റെ ഫ്‌ലേവര്‍ സ്വാപ്പും മാക്‌സ് ലൈനപ്പ്‌സും ഉള്‍പ്പെടെയുള്ള നൂതനമായ ഉല്‍പ്പന്ന ഓഫറുകള്‍ അതിന്റെ ബ്രാന്‍ഡ് മൂല്യ വളര്‍ച്ചയ്ക്ക് കാരണമായി.

ഫുഡ് ആന്‍ഡ് ബിവറേജ് മേഖലയുടെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യത്തില്‍ 4 ശതമാനം ഇടിവ് രേഖപ്പെടുത്തി 268 കോടി യുഎസ് ഡോളറിലെത്തിയെന്നും ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് പറഞ്ഞു. നോണ്‍-ആല്‍ക്കഹോളിക് ഡ്രിങ്ക്സ് മേഖലയില്‍ 520 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള കൊക്കകോളയാണ് ഒന്നാമത്.

 

Be the first to comment

Leave a Reply

Your email address will not be published.


*