
അതിരമ്പുഴ: ഏറ്റുമാനൂർ എക്സെസ് റേഞ്ച് ആഫീസിൻ്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജോസ് അമ്പലക്കുളത്തിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സെമിനാർ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ കെ കെ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ഒരു വർഷത്തെ വിമുക്തി പ്രവർത്തനാവലോകനവും നടത്തി.
Be the first to comment