അക്ഷരച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

അതിരമ്പുഴ: “അക്ഷരമാണ് ലഹരി, വായനയാണ് ലഹരി ” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട്, മാന്നാനം കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അക്ഷരച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.

ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻറ്റ് സെക്രട്ടറി ഷൈജു തെക്കുംചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലൈബ്രറി പ്രസിഡൻ്റ് എൻ എൻ വിജയൻ, സെക്രട്ടറി കെ ടി ഗോപി, രക്ഷാധികാരി എസുകുമാരൻ, കമ്മിറ്റിയംഗങ്ങളായ ഷിനോ മാത്യൂ, സി റ്റി ഷിബു, ഷാജി എം എൻ, ജിഷ്ണു ജയൻ, വിഷ്ണു മണി തുടങ്ങിയവർ നേതൃത്വം നൽകി.

 

താലൂക്ക് ജോയിൻറ്റ് സെക്രട്ടറി ഷൈജു തെക്കുംചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

Be the first to comment

Leave a Reply

Your email address will not be published.


*