
രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനപ്പുറം ചില കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടന അുനശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്‍റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
Be the first to comment