അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഫാ. അജോ പീടിയേക്കൽ ക്ലാസ് നയിച്ചു. ടീൻസ് ക്ലബ് അംഗങ്ങളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്ന യോഗത്തിന് ടീൻസ് ക്ലബ് നോഡൽ ഓഫീസർ ശ്രീമതി സുമിത.പി.ജേക്കബ് സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീ. സിബി സ്കറിയ നന്ദിയും പറഞ്ഞു.
Be the first to comment