അതിരമ്പുഴ : ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ അശ്വതി മോൾ കെ എ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് പി ജി അനിൽകുമാർ അധ്യക്ഷനായിരുന്നു.
ലഹരി വസ്തുക്കളുടെ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ നിയമങ്ങൾ, ട്രാഫിക് നിയമങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കോട്ടയം നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ മാത്യു പോൾ ക്ലാസെടുത്തു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഐസി സാജൻ, ഫാ.മാർട്ടിൻ ഇലക്കാട്ട് നാലുപാറ എം. സി. ബി .എസ് , ഫാ അബ്രഹാം തർമ്മശ്ശേരി,ജോസഫ് തോമസ്, കെ കെ മുരളീധരൻ, ഷിന്റോ പി സ് , കെ ജി ശ്രീജിത്ത്കുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
2024ലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ അൻസൽ എ എസ് ( ഇൻസ്പെക്ടർ ഓഫ് പോലീസ് ഏറ്റുമാനൂർ ).അനീഷ് വി കെ( സിവിൽ പോലീസ് ഓഫീസർ ഏറ്റുമാനൂർ ) എന്നിവരെ യോഗത്തിൽ ആദരിച്ചു.
തുടർന്ന് ലഹരി വിമുക്ത ജീവിതത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹയർസെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും യോഗത്തിൽ വിതരണം ചെയ്തു.
Be the first to comment