കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു

കോട്ടയം: ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശിയായ പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് ഇദ്ദേഹം വീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി പാപ്പൻ ബസിൽ കയറുന്നതിനിടെ ഇദ്ദേഹം റോഡിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*