കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു

filed pic

തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രൻ (68) നാണ് പരുക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചന്ദ്രനെ രക്ഷപ്പെടുത്തിയതിന് ശേഷവും കാട്ടുപന്നി പ്രദേശത്ത് എത്തിയതായി വീട്ടുകാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*