
ഏറ്റുമാനൂർ: മാന്നാനത്ത് താലപ്പൊലി ഘോഷയാത്രയ്ക്കിടയിൽ ആന വിരണ്ടു. കൊട്ടാരം ദേവീക്ഷേത്രത്തിലെ കുംഭപൂരത്തിൻ്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടയിലാണ് ആനവിരണ്ടത്. രാത്രി ഒൻപതരയോടെ വേലംകുളം – കൊട്ടാരം ക്ഷേത്രം റോഡിൽ വച്ചാണ് ശ്രീപാർവ്വതി എന്ന ആന വിരണ്ടത്.
തിടമ്പേറ്റി വന്ന ആന പെട്ടന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് തലയിളക്കിയാട്ടിയതൊടെ തിടമ്പ് താഴെ വീണു. ഇതോടെ പരിഭ്രാന്തരായ ജനങ്ങൾ ഓടി മാറി. ആനപ്പാപ്പാൻ്റെ സമയോജിതമായ ഇടപെടൽ ആനയെ ശാന്തമാക്കി. പിന്നീട് ഘോഷയാത്ര തുടർന്നു. ആന വിരണ്ടതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല.
Be the first to comment