അതിരമ്പുഴയിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം വരുന്നു

ഏറ്റുമാനൂർ: അതിരമ്പുഴയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ  രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കും. ഇതു സംബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുൾ റഹ്‌മാൻ,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥലം എം എൽ എ കൂടിയായ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ മഹാത്മാഗാന്ധി സർവ്വകലാശാല അധികൃതരുമായി ചർച്ച നടത്തി.

അതിരമ്പുഴയിലെ സർവ്വകലാശാല സ്റ്റേഡിയം രാജ്യാന്തര നിലവാരമുള്ള സ്‌പോർട്‌സ് കോംപ്ലക്സ് ആക്കി ഉയർത്തുന്നതിനാണ്  പദ്ധതി.  നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച്  കോട്ടയം ജില്ലയിൽ മികച്ച സ്റ്റേഡിയം സമയബന്ധിതമായി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*