മുഖ്യമന്ത്രിയും സംഘവും നടന്ന പാളത്തിലേക്ക് പാഞ്ഞടുത്ത് ട്രെയിന്‍, ചന്ദ്രബാബു നായിഡു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുഖ്യമന്ത്രിയും സംഘവും മധുര നഗര്‍ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം.

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡുവും ഉദ്യോഗസ്ഥ സംഘവും. പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിന്‍ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല.

ട്രെയിന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷ ഉദ്യോസ്ഥര്‍ മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അടുത്തു കൂടി ട്രെയിന്‍ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്‌സില്‍ പങ്കുവെച്ചു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*