‘മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശമാണ് ഈ ജനവിധി’: അനിൽ ആന്റണി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. ‘മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധി’ എന്ന് അനില്‍ ആന്‍റണി പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം കടന്ന ബിജെപി സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്.

ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശം. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ആം ആദ്മി പാർട്ടിയ്ക്ക് ശക്തികേന്ദ്രങ്ങളിൽ പോലും കാലിടറിയെന്നും അനിൽ ആന്റണി വ്യക്തമാക്കി.

വിജയം ഉറപ്പിച്ചതോടെ ബിജെപി പ്രവർത്തകരും നേതാക്കളും ആഘോഷം തുടങ്ങി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചു. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും രംഗത്തെത്തി. ഡൽഹിയിൽ അധികാരം പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*