കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ,പി സി ജോര്‍ജിനെ പൂഞ്ഞാറിലെ വീട്ടിലെത്തി സന്ദർശിച്ചു.നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമായിരുന്നു സന്ദർശനം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനില്‍ ആന്റണി അറിയിച്ചിരുന്നു.
വീട്ടിലെത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കിയാണ് പി സി സ്വീകരിച്ചത്. യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയിലെ തെന്നും. അനില്‍ ആന്റണിക്ക് വേണ്ടി താൻ പോകേണ്ടിടത്ത് താൻ പോകും, പ്രവര്‍ത്തകര്‍ പോകേണ്ടിയിടത്ത് പ്രവര്‍ത്തകര്‍ പോകും. തര്‍ക്കങ്ങള്‍ പരിഹരിക്കും. ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കുമെന്നും പി സി പറഞ്ഞു.
മറ്റൊരു മണ്ഡലത്തിൽ മൽസരിക്കാൻ താനില്ലെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പി സി ജോര്‍ജ് നീരസം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ പി സി ജോര്‍ജ് മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളും പ്രചാരണങ്ങളും അപ്രസക്തമാക്കി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
Be the first to comment