
സംസ്ഥാന ബിജെപിയുടെ മീഡിയ- സോഷ്യൽ മീഡിയ പ്രഭാരിയായി യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ നിയമനമാണിത്.രാജീവിന്റെ നിര്‍ദേശപ്രകാരം വാര്‍ത്താക്കുറുപ്പ് ഇറക്കിയത് പി സുധീറാണ്.
അനൂപ് ആന്റണിക്ക് ഇരുവിഭാഗത്തിന്റയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. നിലവിൽ ബിജെപി സംസ്ഥാന സമിതിയംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. ബിജെപിയുടെ യുവനേതാക്കളിൽ ശ്രദ്ധേയനാണ് അനൂപ് ആന്റണി. ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷനിൽ ബിടെക് ബിരുദം നേടിയിട്ടുണ്ട്.
Be the first to comment