ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് കാട്ടാന തകർത്തത്. കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. ചക്കകൊമ്പൻ ആണ് വീട് തകർത്തതെന്നാണ് ആദിവാസികൾ പറയുന്നത്. ഗോപി നാഗന്റെ കുടുംബം കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി അടിമാലിക്ക് പോയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
Related Articles
കാലിൽ കയർകുരുങ്ങിയ കാട്ടാനയ്ക്ക് വനംവകുപ്പിന്റെ രക്ഷാഹസ്തം
മൂന്നാർ: കാലിൽ കയർകുരുങ്ങിയുണ്ടായ മുറിവു പഴുത്ത് നടക്കാൻ പ്രയാസപ്പെട്ട കാട്ടാനയ്ക്ക് കേരള വനംവകുപ്പിന്റെ രക്ഷാഹസ്തം. മയക്കുവെടിവച്ച് ആനയെ പിടികൂടിയ വനംവകുപ്പ് ദൗത്യസംഘം കയർ നീക്കം ചെയ്തശേഷം മുറിവിൽ മരുന്നുവച്ച് കാട്ടിലേക്കു തിരിച്ചയച്ചു. നിരീക്ഷണത്തിലുള്ള ആന നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി വനംവകുപ്പ്. ഒരാഴ്ച നിരീക്ഷണം തുടരും. മറയൂർ ചന്ദന […]
ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം
കോതമംഗലം : ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ എക്കാലവും ദൃശ്യമനോഹാരിതയുടെ മായാക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചയാണിപ്പോൾ കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് കല്യാണത്തണ്ടിലേക്ക് എത്തുന്നത്. മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് […]
ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു
ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍. തമിഴ്നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ […]
Be the first to comment