പുരാവസ്തു സാമ്പത്തിക തട്ടിപ്പ്; കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യംചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്‍റിന് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി, സുധാകരനെ ചോദ്യം ചെയ്യുക. 

കഴിഞ്ഞ 18ന് ഹാജരാകാന്‍ സുധാകരനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കെ സുധാകരന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*