ആലുവ: കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയ ആലുവയിലെ അക്വഡേറ്റ് പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. “പ്രേമം’ സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ആലുവ നഗരസഭാ കൗണ്‍സിലര്‍ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരളസദസ്സില്‍ പരാതി നല്‍കിയിരുന്നു.
ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചതോടെ പാലം അടയ്ക്കാൻ നഗരസഭയും തീരുമാനിച്ചു. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശത്തും ജനവാസമേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാതെയായി.
പരാതികള്‍ ഏറിയതോടെയാണ് ഒരുലക്ഷം രൂപ മുടക്കി ഇറിഗേഷന്‍വകുപ്പ് അക്വഡേറ്റിൽ ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്. പ്രവേശനകവാടത്തിലും നടവഴിയിലും സ്ഥാപിച്ച ഗേറ്റ് താക്കോലുകള്‍ ഇറിഗേഷന്‍വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ സൂക്ഷിക്കും.
Be the first to comment