
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്.നാളെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.
മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് ദിന തലേന്നാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘തുടക്കം മുതൽ തന്നെ… ശരിക്കും ഭയപ്പെടുന്ന ഒരു പേരുണ്ടായിരുന്നു.L2E #എമ്പുരാൻ
കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത! ആദ്യ ദിവസം 50 കോടി! ആ ഭ്രാന്തിന് സാക്ഷ്യം വഹിച്ചതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി’ – ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം. മോഹന്‍ലാലിന്‍റെ തന്നെ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് എമ്പുരാന്റെ റിലീസ് ദിനത്തിലെ ഷോയുടെ മാത്രം 50 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Be the first to comment