സ്വകാര്യ ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കണം; സമയ പരിധി നീട്ടില്ലെന്ന് ആന്‍റണി രാജു

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നൽകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. ക്യാമറകൾ സ്ഥാപിച്ചാൽ നിയമ ലഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്നും കൊച്ചിയിൽ നടന്ന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

എല്ലാ ബസുകളിലും ക്യാമറകൾ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിന്‍റെ കാലാവധി ഒക്ടോബർ 31 ന് കഴിയും. നവംബർ 1 ന് മുൻപ് സീറ്റ് ബെൽറ്റുകൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നിർബന്ധമാക്കണെന്നും മന്ത്രി പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ചാണ് ആദ്യം ആരംഭിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ 31 എന്ന തീയതി നീട്ടുന്നതല്ല. അതിന് മുന്നേ ക്യാമറകൾ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*