
കോട്ടയം: മാന്നാനത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. മാന്നാനം തുറുമലിയിൽ ബിനോയിയുടെ മകൻ ആഷിക് ബിനോയി (17) യെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് രാവിലെ 9.30 ഓടെ വീട് വിട്ടിറങ്ങിയതാണ്.പള്ളിയിൽ പോയി വരേണ്ട സമയം കഴിഞ്ഞ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നല്കി.
വെളുത്ത ഷർട്ടും ലൈറ്റ് കളർ പാൻ്റുമാണ് കാണാതാകുമ്പോൾ ധരിച്ചിരുന്ന വേഷം. അഞ്ചടി അഞ്ചിഞ്ച് ഉയരം കഴുത്തിൽ കൊന്ത ധരിച്ചിട്ടുണ്ട്. കൈവശം ഒരു പോക്കോ ഫോൺ ഉണ്ട്. വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസിൽ ബന്ധപ്പെടുക : 9497947157′
Be the first to comment