ടോക്കിയോയിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള ഒരു പ്രശസ്തമായ ഹൈക്കിംഗ് ഡെസ്റ്റിനേഷൻ ആണ് ഓക്കിഗഹാര. ഒരു നിബിഡ വനപ്രദേശമായിരിന്നിട്ടുകൂടി മൃഗങ്ങളെയോ പക്ഷികളെയോ കാണുക വളരെ വിരളമായിട്ടായിരിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനമാണ് ഈ വനത്തിന്. അതുകൊണ്ട് തന്നെ ഈ വനത്തിന് ‘ആത്മഹത്യാ വനം’ എന്ന പേരുകൂടിയുണ്ട്.
യമനാഷി സർക്കാരിൻ്റെ (Yamanashi government) കണക്കനുസരിച്ച്, 2013 നും 2015 നും ഇടയിൽ മാത്രം 100-ലധികം ആത്മഹത്യകൾ ഓക്കിഗഹാര വനത്തിൽ നടന്നിട്ടുണ്ട്. പലരും വിദൂരപ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്താണ് ഇവിടെ ആത്മഹത്യ ചെയ്യാനായി എത്തുന്നത്. ജീര്‍ണിച്ചഴുകിയ ശവശരീരങ്ങൾ പലപ്പോഴും മരങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്താറുണ്ട്. ഇപ്പോൾ ജാപ്പനീസ് സർക്കാർ ഓക്കിഗഹാരയിലെ ആത്മഹത്യകളുടെ കണക്കുകൾ നൽകുന്നതു പോലും നിർത്തി.
ആത്മഹത്യ ഒരു തുടർകഥയായപ്പോൾ നിരീക്ഷണത്തിനായി പോലീസ് സ്ക്വാഡ് രൂപീകരിച്ചെങ്കിലും കാവൽ നിന്ന പോലീസുകാരൻ ടെന്‍റിൽ നിന്ന് എഴുന്നേറ്റുപ്പോയി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം ഈ വനത്തിനകത്തുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ വനത്തിൽ ആത്മഹത്യ ചെയ്തവരുടെ കാലുകൾ എല്ലാം നിലത്ത് മുട്ടുമെന്നാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. കാലുകൾ നിലത്തുമുട്ടിയാൽ പിന്നെയെങ്ങനെയാണ് മരണം സംഭവിക്കുക. എല്ലാം വിചിത്രം തന്നെ. അങ്ങനെ ചുരുളഴിയാത്ത നിഗൂഢതകളുമായി ഇന്നും ഈ വനം നിലകൊള്ളുന്നു.
Be the first to comment