
രാജ്യത്തെ വിദ്യാര്‍ഥികളുടെ അക്കാദമിക് വിവരങ്ങള്‍ ആജീവനാന്തം സൂക്ഷിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസ തിരിച്ചറിയല്‍ നമ്പറാണ് അപാര്‍ ഐഡി കാര്‍ഡ്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഒരു രാജ്യം, ഒരു ഐഡി എന്ന പദ്ധതിയുടെ ഭാഗമാണിത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരം. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (അപാര്‍) ആണ് തയ്യാറാക്കുന്നത്. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എല്ലാം പരിഷ്‌ക്കാരം ബാധകമാണ്.
കുട്ടികളുടെ അക്കാദമിക് വിവരങ്ങള്‍ എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന രേഖയാണിത്. പ്രിപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. അക്കാദമിക് തലത്തില്‍ ലഭിച്ച അവാര്‍ഡുകള്‍, എക്‌സ്ട്ര കരിക്കുലര്‍ ആക്ടിവിറ്റീസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കും. അപാര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതോടെ മറ്റൊരു തിരിച്ചറിയല്‍ രേഖയായും ഇത് മാറും.
അപാര്‍ ഐഡി രജിസ്‌ട്രേഷനായി അപാര്‍ വെബ്‌സൈറ്റ് ഒപ്പണ്‍ ചെയ്ത് റിസോഴ്‌സ് എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക- അപാര്‍ പാരന്റല്‍ കണ്‍സെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക, വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം അതാത് സ്‌കൂളുകള്‍ക്കോ, വിദ്യാഭ്യാസ സ്ഥാപനത്തിനോ നല്‍കുക, അപാര്‍ ഐഡി പ്രോഗോമിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത് പിന്‍വലിക്കാം.
അപാര്‍ ഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ – അപാര്‍ കാര്‍ഡ് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ രജിസ്‌ഷ്രേന്‍ നടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എബിസി വെബ്‌സൈറ്റില്‍ മൈ അക്കൗണ്ടില്‍ സ്റ്റുഡന്റ് സെലക്ട് ചെയ്യുക, ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്യുക, ഡിജി ലോക്കറില്‍ ചെയ്ത് ആധകര്‍ ഡീറ്റൈല്‍സും കെവൈസി വേരിഫിക്കേഷനും ചെയ്യുക. നിലവിലെ അക്കാദണിക് വിവരങ്ങള്‍ സ്‌കൂള്‍, ക്ലാസ്, കോഴ്‌സ് എന്നിവ നല്‍കുക. അബ്മിറ്റ് ചെയ്യുന്നതോടെ അപാര്‍ കാര്‍ഡ് ഐഡി ക്രിയേറ്റ് ആകും.
അപാര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
എബിസി ബാങ്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
‘അപാര്‍ കാര്‍ഡ് ഡൗണ്‍ലോഡ്’ ഓപ്ഷന്‍ കണ്ടെത്തുക
ഡൗണ്‍ലോഡ് അല്ലെങ്കില്‍ പ്രിന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
Be the first to comment