
ബാങ്കുകള്‍ക്ക് പുറമേ ശനി, ഞായര്‍ ( ഈസ്റ്റര്‍) ദിവസങ്ങളില്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും പ്രവര്‍ത്തിക്കും. സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് നികുതിദായകര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എല്‍ഐസി അറിയിച്ചു.
ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന ഐആര്‍ഡിഎഐയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പോളിസി ഉടമകള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സോണുകളുടെയും ഡിവിഷനുകളുടെയും കീഴിലുള്ള ഓഫീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവൃത്തി ദിനമായിരിക്കുമെന്ന് എല്‍ഐസി പ്രസ്താവനയിലൂടെ അറിയിച്ചു.
Be the first to comment