മാതാപിതാക്കൾക്ക് സ്കൂൾ വാഹനങ്ങൾ ട്രാക്ക് ചെയ്യാൻ ആപ്പ്

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് വഴി ഇനിമുതൽ സ്‌കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന ഒടിപി നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാവുന്നതാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിക്കുന്നു.

മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണെന്നത് ശ്രദ്ധിക്കണം. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്‍റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്‍റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.

ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന് നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്‍റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്‍റെ ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ മോട്ടോർ വാഹനവകുപ്പ്-സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാമെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല. ഫോൺ ഉപയോഗിക്കുമ്പോൾ‌ കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല എങ്കിൽ റിഫ്രഷ് ബട്ടൺ അമർത്തുക.വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം. കൂടാതെ, ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെയും ബന്ധപ്പെടാം.

Be the first to comment

Leave a Reply

Your email address will not be published.


*