പോലീസ് സ്റ്റേഷനുകളിൽ പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നല്കാം

കോട്ടയം : ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്   കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കുന്നതിനായി 105 പാരാലീഗൽ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകർ പത്താംതരം പാസ്സായിട്ടുള്ളവരായിരിക്കണം. 25 നും 65 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നിയമ വിദ്യാർഥികൾക്ക് 18 -65 വയസാണ് പ്രായപരിധി. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാനമാർഗ്ഗമായി കാണാതെ,ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ  മനസ്സോടെയും  സാമൂഹ്യപ്രതിബദ്ധതയോടെയും പ്രവർത്തിക്കുവാൻ സന്നദ്ധരായിരിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം എസ് ഡബ്ലി യു വിദ്യാർത്ഥികൾ, എം എ സ് ഡബ്ലിയു അദ്ധ്യാപകർ, അംഗനവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ ജി ഒ കൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, തുടങ്ങിയവർക്കും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിദിനം 750/- രൂപ ഓണറേറിയം ലഭിക്കും.

അപേക്ഷയിൽ സമീപകാലത്തെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം. പ്രായം ,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ പോലീസ് സ്റ്റേഷനിൽ നിയമിക്കുന്നതിനുവേണ്ടി എന്നെഴുതിയ ഒരു റിക്വസ്റ്റും അപേക്ഷയുടെ ഒപ്പം നൽണം .

അപേക്ഷ നൽകേണ്ട അവസാന തീയതി 2023 ഫെബ്രുവരി 05.

അപേക്ഷ നൽകേണ്ട വിലാസം: സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം.പി.ഒ, മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം.

ഫോൺ:0481 2572422

Be the first to comment

Leave a Reply

Your email address will not be published.


*