കീം 2024; ആയുഷ് കോഴ്‌സുകള്‍ക്ക് പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കാം, അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴി

തിരുവനന്തപുരം: ആയുഷ് കോഴ്‌സുകള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തേക്ക് പുതുതായി അപേക്ഷ നല്‍കാന്‍ അവസരമൊരുക്കി സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ്. ഒഴിവ് വന്ന സീറ്റുകള്‍ നികത്തനായാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ട്രേ വേക്കന്‍സി ആറാം റൗണ്ട് നടത്തുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനം ഇത്തരമൊരു അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

നിലവില്‍ ഒഴിവുള്ളതും ഭാവിയില്‍ വന്നേക്കാവുന്നതുമായി ഒഴിവുകളില്‍ പുതിയ അപേക്ഷകരില്‍ നിന്നും പ്രവേശനം നടത്തും. അഞ്ചാം വട്ട അലോട്ട്‌മെന്‍റിന് ശേഷമുള്ള ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് പട്ടികയില്‍ ഇടം നേടുന്ന പുതിയ അപേക്ഷകര്‍ക്ക് ആറം റൗണ്ടിലെ അലോട്ട്മെന്‍റില്‍ പങ്കെടുക്കാം. മുന്‍പുണ്ടായ അലോട്ട്മെന്‍റുകളെയോ പ്രവേശനത്തെയോ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ആയുഷ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി അപേക്ഷ നല്‍കാനാകും. ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കാണ് ഈ അവസരം. സിഇഇയ്ക്കോ 2024 കീമിനോ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാത്താവര്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസരമാണിത്. ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാകണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സിഇഇ വെബ്സൈറ്റിലെ 2024 കീം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ ഫോമിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനാകും. അഞ്ച് ഘട്ട നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്രോസ്‌പെക്‌ടസും അപേക്ഷയും കുട്ടികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഇവ സൂക്ഷിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*