ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളിലാണ് കോഴ്സുകൾ നടക്കുന്നത്.
ഫീൽഡ് ടെക്നീഷ്യൻ-അതർ ഹോം അപ്ലയൻസസ് യോഗ്യത:എസ്.എസ്.എൽ.സി
പ്രായം:18-30വരെ
കാലാവധി :3 മാസം
അപേക്ഷകർ കോർപറേഷൻ /മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവർ ആയിരിക്കണം. പി എം എ വൈ ഗുണഭോക്താക്കൾക്കും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ അംഗങ്ങൾ/അതിദരിദ്രർ /ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കും മുൻഗണന. അയൽക്കൂട്ട അംഗങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
താൽപര്യമുള്ളവർ 0484 2985252 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.
Be the first to comment